റാഞ്ചി: ജാര്‍ഖണ്ഡില്‍ ഒരു കുടുംബത്തിലെ രണ്ടു പേര്‍ വെടിയേറ്റുമരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ആര്‍പിഎഫ് കോണ്‍സ്റ്റബിളാണ് ആക്രമണം നടത്തിയതെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ആരോപിച്ചു.വ്യക്തിവൈരാഗ്യമാണ് വെടിവയ്പിനു കാരണമെന്നും ആര്‍പിഎഫ് ഉദ്യോഗസ്ഥനാണോ ആക്രമണം നടത്തിയതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും രാംഗര്‍ പോലീസ് മേധാവി പ്രഭാത് കുമാര്‍ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്.