റാഞ്ചി: ജാര്‍ഖണ്ഡിലെ ഗുംല ജില്ലയില്‍ ടാര്ഗട്ട് ഗ്രാമത്തില്‍ രണ്ട് യുവാക്കളെ കൊല്ലപ്പെടുത്തിയ ശേഷം സുഹൃത്തുക്കളായ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി. യുവാക്കളുടെ ബൈക്കും പെണ്‍കുട്ടികളുടേതെന്ന് സംശയിക്കുന്ന ചെരുപ്പും വസ്ത്രങ്ങളും സംഭവസ്ഥലത്ത് നിന്നും കണ്ടെത്തി. മംഗള്‍ ദിയോ ഒറോണ്‍, പുനൈ ഒറോണ്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് തിരിച്ചറിഞ്ഞു.
ശനിയാഴ്ച ആദിവാസി ഉത്സവത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ വീട്ടില്‍ നിന്നും ഇറങ്ങിയിരുന്നു. ഇവര്‍ക്കൊപ്പം പെണ്‍കുട്ടകളെ കണ്ടതായി ബന്ധുക്കള്‍ പറയുന്നു. യുവാക്കളുടെ കാമുകിമാരാകാം പെണ്‍കുട്ടികളെന്നും ഇവരെ അക്രമികള്‍ തട്ടിക്കൊണ്ടുപോയതാകാമെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.