ഫ്രാന്‍സില്‍ റെയില്‍വെ സ്റ്റേഷനില്‍ രണ്ടു പേരെ കുത്തിക്കൊലപ്പെടുത്തി; അക്രമിയെ വധിച്ച് സൈന്യം

മര്‍സയ്: ഫ്രാന്‍സിലെ മര്‍സയ് റെയില്‍വെ സ്റ്റേഷനില്‍ രണ്ടു പേരെ കുത്തിക്കൊന്ന അക്രമിയെ സൈന്യം വധിച്ചു.

മര്‍സയിലെ സെന്റ് ചാള്‍സ് റെയില്‍വെ സ്റ്റേഷനിലായിരുന്നു സംഭവം. ആക്രമണത്തില്‍ രണ്ട് വനിതാ യാത്രക്കാരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഒരാളെ അക്രമി കഴുത്തറത്ത് കൊല്ലുകയായിരുന്നു.

സംഭവം തീവ്രവാദി ആക്രമണമാണെന്നാണ് പോലീസ് സംശയിക്കുന്നത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു ആക്രമണം ഉണ്ടായത്. തീവ്രവാദ വിരുദ്ധ സേന സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

Top