ബംഗളൂരു: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തി വച്ച പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം വീണ്ടും ആരംഭിച്ചു. രണ്ടുമാസത്തിലധികം നീണ്ട ഇടവളേക്കുശേഷമാണ് ബംഗളൂരുവില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വീണ്ടും പ്രതിഷേധ സമരം ആരംഭിച്ചത്. ഡല്‍ഹിയിലും രാജ്യത്തെ മറ്റിടങ്ങളിലും പ്രതിഷേധിച്ച് അറസ്റ്റിലായവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് വീണ്ടും സമര പരിപാടികള്‍ ആരംഭിച്ചത്.
ബുധനാഴ്ച ബംഗളൂരുവിലെ മൗര്യ സര്‍ക്കിളിലെ ഗാന്ധി പ്രതിമക്കുമുന്നില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ട് പ്രതിഷേധ ധര്‍ണ നടത്തി. മാസ്‌കും ഫേയ്‌സ് ഷീല്‍ഡും അണിഞ്ഞ് പ്ലക്കാര്‍ഡുകളും കൈയിലേന്തിയാണ് പ്രതിഷേധ ധര്‍ണ നടത്തിയത്. സി.എ.എ, എന്‍.ആര്‍.സി എന്നിവക്കെതിരായ പ്രതിഷേധത്തില്‍ അറസ്റ്റിലായ ജാമിയ മിലിയ്യയിലെയും ജെ.എന്‍.യുവിലെയും വിദ്യാര്‍ഥികളെയും മറ്റു സാമൂഹിക പ്രവര്‍ത്തകരെയും വിട്ടയക്കണമെന്ന് സമരക്കാരുടെ ആവശ്യം.