നിക്ഷേപ തട്ടിപ്പ്; കമറുദ്ദീനെതിരെ രണ്ട് കേസുകള്‍ കൂടി

കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എംഎല്‍എ എം.സി.കമറുദ്ദീനെതിരെ രണ്ട് വഞ്ചന കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. കാസര്‍ഗോഡ്, ചന്തേര സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

വലിയപറമ്പ് തൃക്കരിപ്പൂര്‍ സ്വദേശികളില്‍ നിന്നും യഥാക്രമം 11 ലക്ഷവും 16 ലക്ഷവും നിക്ഷേപമായി വാങ്ങി വഞ്ചിച്ചെന്നാണ് കേസ്. ഒളിവിലായ പൂക്കോയ തങ്ങളും ഈ കേസുകളില്‍ പ്രതിയാണ്. ഇതോടെ കമറുദ്ദീനെതിരായ വഞ്ചനാകേസുകള്‍ 111 ആയി.

Top