പത്തനംതിട്ടയില്‍ രണ്ട് കോവിഡ് മരണം കൂടി

പത്തനംതിട്ട: പത്തനംതിട്ടയില്‍ കോവിഡ് ബാധിച്ച് രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. അടൂര്‍ വെള്ളകുളങ്ങര സ്വദേശി രഞ്ജിത്ത് ലാല്‍( 29), പന്തളം സ്വദേശി റജീന (44) എന്നിവരാണ് മരിച്ചത്.

രഞ്ജിത്ത് പ്രമേഹ ബാധിതനായിരുന്നു. റജീന വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു. റജീന കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

Top