കൊല്‍ക്കത്ത: കൊറോണ വൈറസ് ആഗോള വ്യാപകമായി നിയന്ത്രണാധീതമായി പടരുന്ന സാഹചര്യത്തില്‍ കൊല്‍ക്കത്തയില്‍ രണ്ട് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. നേതാജി സുഭാഷ് ചന്ദ്ര ബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രണ്ടു യാത്രക്കാര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ കൊല്‍ക്കത്തയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി.
ഹിമാദ്രി ബര്‍മന്‍, നാഗേന്ദ്ര സിങ് എന്നിവര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് എന്‍എസ്സിബിഐ എയര്‍പോര്‍ട്ട് ഡയറക്ടറായ കൗശിക് ഭട്ടാചര്‍ജീയാണ് അറിയിച്ചു.രണ്ടു പേരെയും ബെലിയാഘട്ട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവര്‍ ബാങ്കോക്കില്‍ നിന്നാണ് കൊല്‍ക്കത്തയില്‍ എത്തിയത്.
ഇവര്‍ക്ക് മുമ്പ് അനിത എന്ന യാത്രക്കാരിയുടെ പരിശോധന ഫലം പോസിറ്റീവാണെന്ന് തെര്‍മല്‍ സ്‌കാനിങ്ങില്‍ കണ്ടെത്തിയിരുന്നു. സ്പൈസ്ജെറ്റിന്റെ ബാങ്കോക്ക്- ഡല്‍ഹി വിമാനത്തിലെത്തിയ ഒരു യാത്രക്കാരനെ ക്വാറണ്ടെയ്ന്‍ ചെയ്തിട്ടുണ്ട്.
ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1368 ആയി. ഇന്നലെ മാത്രം മരിച്ചത് 242 പേരാണ്. മരണം മുഴുവന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയിലാണ്. പുതിയതായി 14,840 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 60,286 ആയി. പുതിയ രോഗബാധിതരുടെ എണ്ണം കുറയുന്നുണ്ടെന്നും വൈറസ് നിയന്ത്രണവിധേയമാകുന്നുവെന്നും ചൈന അവകാശപ്പെട്ടതിനു പിന്നാലെയാണ് ഇത്രയധികം പേര്‍ ഒറ്റദിവസം മരിച്ചത്.