സുപ്രീംകോടതിയിലേക്ക് രണ്ടു പുതിയ ജഡ്ജിമാര്‍ കൂടി; ഒഴിവുകളെല്ലാം നികത്തി

ഡല്‍ഹി; രണ്ടു ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ കൂടി സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചു. അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദാല്‍, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാര്‍ എന്നിവരെയാണ് നിയമിച്ചത്.

ഇവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാനുള്ള സുപ്രീംകോടതി കൊളിജീയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അം​ഗീകരിച്ചതായി കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു അറിയിച്ചു. ഇതോടെ സുപ്രീംകോടതിയില്‍ ജഡ്ജിമാരുടെ ഒഴിവുകള്‍ പൂര്‍ണമായി നികത്തി.

രണ്ടു ജഡ്ജിമാരെക്കൂടി നിയമിച്ചതോടെ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 34 ആയി. ജനുവരി 31 നാണ് ജസ്റ്റിസ് ബനിദാലിനെയും അരവിന്ദ് കുമാറിനെയും നിയമിക്കാനുള്ള ശുപാര്‍ശ സുപ്രീംകോടതി കൊളീജിയം കേന്ദ്രസര്‍ക്കാരിന് നല്‍കിയത്. കഴിഞ്ഞയാഴ്ച അഞ്ചു പേരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചിരുന്നു.

Top