ന്യൂസ് പ്രിന്റ് കിട്ടാനില്ല; ശ്രീലങ്കയില്‍ രണ്ട് പത്രങ്ങള്‍ അച്ചടി നിര്‍ത്തി

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന ശ്രീലങ്കയില്‍ ന്യൂസ്പ്രിന്റ് ക്ഷാമവും വിലക്കയറ്റവും കാരണം രണ്ട് പ്രധാന പത്രങ്ങള്‍ പ്രസിദ്ധീകരണം നിര്‍ത്തി. ന്യൂസ്പ്രിന്റ് ക്ഷാമം ബാധിച്ചതോടെ ‘ദി ഐലന്‍ഡ്’ എന്ന ഇംഗ്ലീഷ് ദിനപത്രവും സിംഹള പത്രമായ ‘ദിവയീന’യുമാണ് അച്ചടി നിര്‍ത്തിയത്. 1981 ഒക്ടോബര്‍ മുതല്‍ പ്രചാരത്തിലുള്ള ഐലന്‍ഡ് പത്രം ഇനി ഇ-പേപ്പറായി പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

‘ന്യൂസ്പ്രിന്റ് ക്ഷാമം കണക്കിലെടുത്ത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ദി ഐലന്‍ഡ് പത്രത്തിന്റെ പ്രിന്റ് എഡിഷന്റെ പ്രസിദ്ധീകരണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായെന്ന് ഞങ്ങളുടെ വായനക്കാരെ അറിയിക്കുന്നതില്‍ ഖേദിക്കുന്നു’ ഉപാലി ന്യൂസ്‌പേപ്പേഴ്‌സ് ലിമിറ്റഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

കോവിഡ് പടര്‍ന്നുപിടിച്ചത് ടൂറിസത്തില്‍ നിന്നുള്ള രാജ്യത്തിന്റെ വരുമാനത്തെ ബാധിച്ചതോടെയാണ് ശ്രീലങ്ക എക്കാലത്തെയും വലിയ വിദേശനാണ്യ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നത്. യുഎസ് ഡോളറിനെതിtwo-newspapers-in-lanka-ceases-publicationരെ ശ്രീലങ്കന്‍ രൂപയുടെ മൂല്യം ഉയര്‍ത്താനുള്ള സര്‍ക്കാരിന്റെ തീരുമാനം വന്നതിന് ശേഷം ന്യൂസ്പ്രിന്റിന്റെ ഇറക്കുമതിച്ചെലവും ഗണ്യമായി ഉയര്‍ന്നു.

Top