കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ അടുത്തവര്‍ഷം മുതല്‍ രണ്ട് ഊട്ടുപുര ഉണ്ടാകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഊട്ടുപുരയിലെ തിരക്ക് ഒഴിവാക്കാനാണിത്. കലോത്സവം ഇനി രണ്ട് ദിവസം കൂടിയാണുള്ളത്. അടുത്ത വർഷം കലോത്സവത്തിൽ അടിമുടി മാറ്റങ്ങൾ ആലോചിക്കുന്നുണ്ട്. ഒരു ഭക്ഷണത്തിനും എതിരല്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.