ചാര്‍ട്ടേര്‍ഡ് വിമാനം ഫ്രാന്‍സില്‍വെച്ച് തടഞ്ഞുവെച്ച സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍

പാരീസ്: 303 ഇന്ത്യന്‍ യാത്രികരുമായി പറന്ന ചാര്‍ട്ടേര്‍ഡ് വിമാനം ഫ്രാന്‍സില്‍വെച്ച് തടഞ്ഞുവെച്ച സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. യാത്രക്കാര്‍ക്കിടയില്‍ നിന്നുള്ള രണ്ട് പേരെയാണ് ഫ്രഞ്ച് പോലീസ് നിലവില്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

യു.എ.ഇയില്‍ നിന്ന് നിക്കാരാഗ്വയിലേക്ക് പറന്ന വിമാന മനുഷ്യക്കടത്ത് സംശയിച്ച് ഫ്രാന്‍സില്‍ തടഞ്ഞുവച്ചുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലെജന്‍ഡ് എയര്‍ലൈന്‍സ് എന്ന റുമേനിയന്‍ കമ്പനിയുടെ എ-340 ചാര്‍ട്ടേര്‍ഡ് വിമാനമാണ് തടഞ്ഞുവെച്ചത്. ഇന്ധനം നിറക്കാനായി ഇറങ്ങിയപ്പോഴായിരുന്നു അധികൃതര്‍ വിമാനം തടഞ്ഞത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ലഭിക്കുന്ന വിവരം.തങ്ങളുടെ ഒരു യാത്രക്കാരനാണ് വിമാനം ചാര്‍ട്ടര്‍ ചെയ്തത്. യാത്രക്കാരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കുന്നതിനുള്ള ഉത്തരവാദിത്വവും ഇതേ യാത്രക്കാരനാണ്. വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പ് യാത്രക്കാരുടെ വിവരങ്ങള്‍ ഇയാള്‍ എയര്‍ലൈന്‍സിന് കൈമാറിയെന്നും അഭിഭാഷക വ്യക്തമാക്കി. അതേസമയം, വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ എയര്‍ലൈന്‍സ് അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.

തങ്ങളുടെ ഒരു യാത്രക്കാരനാണ് വിമാനം ചാര്‍ട്ടര്‍ ചെയ്തത്. യാത്രക്കാരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കുന്നതിനുള്ള ഉത്തരവാദിത്വവും ഇതേ യാത്രക്കാരനാണ്. വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പ് യാത്രക്കാരുടെ വിവരങ്ങള്‍ ഇയാള്‍ എയര്‍ലൈന്‍സിന് കൈമാറിയെന്നും അഭിഭാഷക വ്യക്തമാക്കി. അതേസമയം, വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ എയര്‍ലൈന്‍സ് അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.ഇന്ത്യന്‍ അധികൃതരും സ്ഥലത്തെതി സ്ഥിതിഗതികള്‍ പരിശോധിച്ചുവരികയാണ്. ലെജന്‍ഡ് എയര്‍ലൈന്‍സിന്റെ ഭാഗത്ത് തെറ്റൊന്നും സംഭവിച്ചിട്ടില്ലെന്ന് എയര്‍ലൈന്‍സ് അഭിഭാഷക വ്യക്തമാക്കിയതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. വിഷയം ഫ്രഞ്ച് അധികാരികളുമായി ചര്‍ച്ച ചെയ്യുന്നുണ്ട്. തങ്ങള്‍ക്കെതിരായി എന്തെങ്കിലും കുറ്റം ചുമത്തുന്ന സ്ഥിതിയുണ്ടായാല്‍ നിയമനടപടി സ്വീകരിക്കും.സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും എംബസി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി യാത്രക്കാരുടെ ക്ഷേമം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ഫ്രാന്‍സിലെ ഇന്ത്യന്‍ എംബസി എക്‌സില്‍ കുറിച്ചു.

Top