ബാര്‍മര്‍: രാജസ്ഥാനില്‍ അന്താരാഷ്ട്ര വിപണിയില്‍ നാലു കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി രണ്ടു പേര് അറസ്റ്റില്‍.
ബാര്‍മര്‍ ജില്ലയിലെ പച്ച്പദ്ര ഗ്രാമത്തില്‍ രാജസ്ഥാന് ഭീകര വിരുദ്ധസേനയും പോലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്.
ബാര്‍മറില്‍ വില്‍പ്പനയ്ക്കായി എത്തിച്ചതാണ് മയക്കുമരുന്നെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു.
അതേസമയം, പാക്കിസ്ഥാനിലെ മയക്കുമരുന്ന് കടത്തുകാരുമായി പ്രതികള്‍ക്ക് ബന്ധമുണ്ടോ എന്നത് പോലീസ് അന്വേഷിക്കുന്നുണ്ട്.