തിരുച്ചിറപ്പിള്ളിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നു വീണ് രണ്ടു പേര്‍ മരിച്ചു

ചെന്നൈ: തിരുച്ചിറപ്പിള്ളിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നു വീണ് രണ്ടു പേര്‍ മരിച്ചു, നിരവധിപേര്‍ക്ക് പരിക്ക്.

ഞായറാഴ്ച രാവിലെയുണ്ടായ ശക്തമായ മഴയെ തുടര്‍ന്നാണ് കെട്ടിടം ഇടിഞ്ഞു വീണത്.

11 പേര്‍ കെട്ടിടത്തിന്റെ ഉള്ളില്‍ കുടുങ്ങി കിടക്കുകയാണ്. ഇവര്‍ക്കു വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുന്നു.

കഴിഞ്ഞ ദിവസം മുംബൈയിലെ ദിണ്ഡി ബസാറില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് വീണു 33 പേര്‍ മരിക്കുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയു ചെയ്തിരുന്നു.

മൗലാന ഷൗക്ക് അലി റോഡിലെ 110 വര്‍ഷം പഴക്കമുള്ള അര്‍സിവാല എന്ന കെട്ടിടമാണ് തകര്‍ന്ന് വീണത്. ഏകദേശം 25 ഓളം കുടുംബങ്ങളാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്.

Top