വയനാട്ടില്‍ വ്യത്യസ്ത സംഭവങ്ങളിലായി രണ്ടുപേര്‍ ഷോക്കേറ്റു മരിച്ചു

പനമരം: ജില്ലയില്‍ രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ചു. പനമരം എരനെല്ലൂര്‍ വാണിമൂല വി.എസ്. ശ്യാം (22), തോമാട്ടുചാല്‍ കരിവളം പോക്കാട്ടില്‍ മത്തായി (70) എന്നിവരാണ് മരിച്ചത്. കാര്‍ കഴുകുന്നതിനിടെയാണ് ശ്യാമിന് ഷോക്കേറ്റത്. രാവിലെ 11 മണിയോടെ വീട്ടുമുറ്റത്താണ് അപകടം നടന്നത്. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ കഴുകാനുള്ള യന്ത്രം ഉപയോഗിക്കുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു.

തോമാട്ടുചാലില്‍ വയോധികന്റെ മരണം ഷോക്കേറ്റെന്നാണ് പ്രാഥമിക നിഗമനം. വീട്ടില്‍ രാവിലെ എത്തിയ കൊച്ചുമകനാണ് മുറിയിലെ ടി.വി സ്റ്റാന്‍ഡിനു സമീപം വീണു കിടക്കുന്ന രീതിയില്‍ മൃതദേഹം കണ്ടത്. ശരീരം നീലിച്ചിരുന്നു. ഭാര്യ മരിച്ചതിനുശേഷം മൂന്നു വര്‍ഷമായി മത്തായി ഇവിടെ ഒറ്റക്കാണ് താമസം.

Top