മുന്തല്‍: മലയാളി യുവാക്കള്‍ തമിഴ്‌നാട് മുന്തലില്‍ വെട്ടേറ്റ് മരിച്ചു.
ഓട്ടോ ഡ്രൈവര്‍മാരായ ഇവര്‍ മൂന്നാര്‍ എല്ലപ്പെട്ടി സ്വദേശികളാണ്.
ശനിയാഴ്ച രാത്രിയാണ് സംഭവം. എല്ലപ്പെട്ടി കെ.ജി.ഡിവിഷന്‍ സ്വദേശികളായ ജോണ്‍ പീറ്റര്‍ (19), ശരവണന്‍ (18) എന്നിവരാണ് കൊല്ലപ്പെട്ടത്.
ജോണിനെ രാത്രി 8.30 തോടെ തമിഴ്‌നാട്ടിലേയ്ക്ക് ഓട്ടം പോകാന്‍ ഒരാള്‍ വിളിക്കുകയും, തുടര്‍ന്ന് വീട്ടില്‍ നിന്നും ഓട്ടോയില്‍ പുറപ്പെടുകയുമായിരുന്നു.
കൂട്ടിനാണ് ശരവണനെ വിളിച്ചത്. സംഭവത്തില്‍ പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു.