ആലപ്പുഴയില്‍ രണ്ട് പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴയില്‍ സുഹൃത്തുക്കളായ രണ്ട് പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തുറവൂര്‍ ചാവടി കൊല്ലശേരില്‍ കരുണാകരന്റെ മകന്‍ ബൈജു (50), ചാവടി കൈതവളപ്പില്‍ ചാര്‍ളിയുടെ മകന്‍ സ്റ്റീഫന്‍ (46) എന്നിവരെയാണ് അവരവരുടെ വീടുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സുഹൃത്തുക്കളായ ഇരുവരുടെയും വീടുകളില്‍ നിന്ന് സാനിറ്റൈസറും ഗ്ലാസും കണ്ടെത്തിയിട്ടുണ്ട്. കുത്തിയതോട് പൊലീസെത്തി മൃതദേഹങ്ങള്‍ തുറവൂര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബൈജു സീഫുഡ് കമ്പനിയിലെ ഡ്രൈവറും, സ്റ്റീഫന്‍ കൂലിപ്പണിക്കാരനുമാണ്.

 

Top