കോട്ടയം: പിഎഫ്ഐ ഹർത്താലിനിടെ അക്രമം നടത്തിയ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ. താഴത്തങ്ങാടി സ്വദേശികളായ ഷാഹുൽ ഹമീദ്, മുഹമ്മദ് നിഷാദ് എന്നിവരാണ് പിടിയിലായത്. ബൈക്കിലെത്തി കെഎസ്ആർടിസി ബസുകൾ കല്ലെറിഞ്ഞ ശേഷം ഇരുവരും രക്ഷപ്പെടുകയായിരുന്നു.
സംസ്ഥാനത്ത് ഇന്നലെ നടന്ന പോപ്പലുർ ഫ്രണ്ടിൻറെ ഹർത്താലിൽ പരക്കെ അക്രമമാണ് നടന്നത്. കണ്ണൂരിൽ രണ്ടിടത്ത് ബോംബേറുണ്ടായി. കല്യാശേരിയിൽ ബോംബുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ പിടികൂടി. 70 കെഎസ്ആർടിസി ബസുകളാണ് കല്ലെറിഞ്ഞ് തകർത്തത്. സ്വകാര്യ വാഹനങ്ങൾക്കും കടകൾക്കും നേരെ ആക്രമണമുണ്ടായി. ചാവക്കാട് ആംബുലിസിന് നേരെ കല്ലെറിഞ്ഞു. കല്ലേറിലും ബോംബേറിലും 15 പേർക്ക് പരിക്കേറ്റു. കൊല്ലം പള്ളിമുക്കിൽ അക്രമികൾ പൊലീസുകാരെ ബൈക്കിടിച്ചു വീഴ്ത്തി.