ഡെറാഡൂൺ : എടിഎം കാർഡുകൾ,ചെക്ക് ബുക്കുകൾ, കത്തുകൾ ഉൾപ്പെടെയുള്ള ചരക്കുകൾ പോസ്റ്റ് ഓഫീസിന്റെ ടോയ്‌ലെറ്റിലും, അടുക്കളയിലും അശ്രദ്ധമായി ഉപേക്ഷിച്ചതിൽ രണ്ട് പോസ്റ്റുമെൻമാർക്ക് സസ്‌പെൻഷൻ.
ഉത്തരാഖണ്ഡിലെ ഉദംസിങ് നഗർ ജില്ലയിൽ ഖാദിമ മേഖലയിലെ പോസ്റ്റ് ഓഫീസിലാണ് സംഭവം.
സുമിത് റാണ, അൻഷുൽ എന്നീ പോസ്റ്റർമാരെയാണ് അധികൃതർ സസ്പെൻഡ് ചെയ്തത്.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്നും, ഇവർക്കെതിരെ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും അസിസ്റ്റന്റ് സൂപ്രണ്ട് പ്രകാശ് റാം പറഞ്ഞു.
കഴിഞ്ഞ രണ്ടു മാസമായി ഇരുവരും പോസ്റ്റുകൾ വിതരണം ചെയ്തിട്ടില്ലെല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തപാൽ ഓഫീസർമാർക്ക് ജനങ്ങളിൽ നിന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയതെന്നും , പരാതി സത്യമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഗ്രാമ വാസികൾക്ക് ലഭിക്കാത്ത അവരുടെ പോസ്റ്റുകൾ എത്രയും പെട്ടന്ന്എത്തിച്ച് നൽകുമെന്നും അസിസ്റ്റന്റ് സൂപ്രണ്ട് പ്രകാശ് റാം അറിയിച്ചു.