ദുബായ്: ദുബായ് നഗരത്തെ പൂര്‍ണമായും ‘സ്മാര്‍ട്ട്’ നഗരമാക്കുന്നതിന്റെ ഭാഗമായി രണ്ട് സുപ്രധാന പദ്ധതികള്‍ക്ക് യു.എ.ഇ പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടക്കം കുറിച്ചു.
എമിറേറ്റിന്റെ ഡിജിറ്റല്‍ സമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായി ‘ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ്’ (ഐ.ഒ.ടി.) സ്ട്രാറ്റജിക്കും, ഡാറ്റ വെല്‍ത്തിനുമാണ് ദുബായ് ഡിസൈന്‍ ഡിസ്ട്രിക്ടിലെ സ്മാര്‍ട്ട് ദുബായ് ആസ്ഥാനത്ത് തുടക്കമായിരിക്കുന്നത്.
ദുബായ് ഡിജിറ്റല്‍ രംഗത്ത് കൈവരിച്ചിരിക്കുന്ന നേട്ടങ്ങളും പുരോഗതിയും രാജ്യത്തിന്റെ സമ്പത്താണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
നഗരം സ്മാര്‍ട്ട് ആകുന്നതിന് ഔദ്യോഗികമായി തുടക്കം കുറിക്കുകയാണെന്നും എല്ലാ ഗവണ്മെന്റ് സ്ഥാപനങ്ങളും ഈ സംരംഭങ്ങളുമായി സഹകരിച്ചു കൃത്യമായി നടപ്പാക്കണമെന്നും ശൈഖ് മുഹമ്മദ് നിര്‍ദേശിക്കുകയും ചെയ്തു.
സ്മാര്‍ട്ട് സംരംഭങ്ങള്‍ മികച്ച രീതിയില്‍ നടപ്പിലാക്കുന്ന സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ദുബായ് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകളും സമ്മാനിക്കും.
എമിറേറ്റിലെ എല്ലാ സ്മാര്‍ട്ട് സേവനങ്ങളുടെയും മികവ് വിലയിരുത്താനുള്ള പ്രധാന ഉപാധിയാകും ദുബായ് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
ആദ്യ ദുബായ് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ്, സ്മാര്‍ട്ട് ദുബായ് ഓഫീസ് ഡയറക്ടര്‍ ജനറല്‍ ഡോ .ഐഷ ബിന്‍ത് ബുട്ടി ബിന്‍ ബിഷറില്‍നിന്ന് ശൈഖ് മുഹമ്മദ് സ്വീകരിച്ചു .
ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബായ് ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരും സന്നിഹിതരായിരുന്നു
മൂന്നുവര്‍ഷത്തിനുള്ളില്‍ നാലുഘട്ടങ്ങളായി ഐ.ഒ.ടി. സ്ട്രാറ്റജി നടപ്പിലാക്കും. എല്ലാ സ്മാര്‍ട്ട് സംരംഭങ്ങളും ഓണ്‍ലൈന്‍ വഴി പരസ്പരം ബന്ധിപ്പിച്ച് ലോകത്തിലെ ഏറ്റവും നൂതനമായ ഐ.ഒ.ടി സംവിധാനം സ്ഥാപിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.