മക്ക: അറഫയില്‍ ഹജ്ജ് സുരക്ഷക്ക് വേണ്ടി നിയോഗിച്ചിരുന്ന സുരക്ഷാ ഭടന്മാരില്‍ രണ്ടു പേര്‍ ഇലക്ട്രിക്ക് ഷോക്കേറ്റ് മരിച്ചു.
അറഫയിലെ ഒരു ടെന്റിനോട് ചേര്‍ന്ന് നില്‍ക്കുന്ന ടോയിലറ്റിന്റെ ഭിത്തിയില്‍ ഘടിപ്പിച്ച ഇരുമ്പ് ഷീറ്റില്‍ ഒരു സുരക്ഷാ ഭടന്‍ തൊടുകയും ഷോക്കേല്‍ക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഇദ്ദേഹത്തെ രക്ഷിക്കുന്നതിനിടയിലാണ് രണ്ടാമത്തെ സുരക്ഷാ ഭടനും ഷോക്കേറ്റത്. മരണപ്പെട്ട രണ്ട് പേരും സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലുള്ളവരാണ്.