അലഹബാദ്: ഉത്തർപ്രദേശിൽ സെൽഫി എടുക്കുന്നതിനിടെ യുവാക്കൾ വാട്ടർ ടാങ്കിൽ വീണ് മരിച്ചു.
സൈനിക് വിഹാർ മേഖലയിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്.
ഷാസിത് സിംഗ്,റിഷാബ് ശർമ്മ എന്നി യുവാക്കളാണ് വാട്ടർ ടാങ്കിൽ വീണ് മരിച്ചത്.
ഇരുവർക്കും ഏകദേശം 20 വയസിനോടടുത്ത് പ്രായമുണ്ടെന്നും, യുവാക്കളെ ആശുപത്രിയിൽ എത്തിയ്ക്കുന്നതിന് മുൻപ് മരണപ്പെട്ടുവെന്നും സ്റ്റേഷൻ ഹൗസ് ഓഫീസർ പങ്കജ് കുമാർ വ്യക്തമാക്കി.
കഴിഞ്ഞ മാസം ഒഡീഷയിൽ ഒരു പെൺകുട്ടി സെൽഫി എടുക്കുന്നതിനിടെ സ്റ്റീൽ പ്ലാൻറിൽ വീണ് മരിച്ചിരുന്നു.