കേടുപാടു പറ്റിയ രണ്ടായിരത്തിന്റെ നോട്ടുകള്‍ ഇനി ബാങ്കുകളില്‍ മാറ്റിവാങ്ങാം

RUPEES

മുംബൈ: കേടുപാടു പറ്റിയ രണ്ടായിരത്തിന്റെ നോട്ടുകള്‍ ഇനി ബാങ്കുകളില്‍ മാറ്റിവാങ്ങാം. രണ്ടായിരത്തിന്റേത് ഉള്‍പ്പെടെ പുതിയ സീരീസിലുള്ള നോട്ടുകള്‍ മാറ്റിനല്‍കുന്നതിന്, നോട്ട് റീഫണ്ട് ചട്ടങ്ങളില്‍ ഭേദഗതി വരുത്തി റിസര്‍വ് ബാങ്ക് ഉത്തരവിറക്കി.

പുതിയ നോട്ടുകള്‍ പുറത്തിറക്കിയെങ്കിലും 2009ലെ നോട്ട് റീഫണ്ട് ചട്ടങ്ങളില്‍ മാറ്റം വരുത്താത്തതിനാല്‍ കീറിയതും മുഷിഞ്ഞതുമായ രണ്ടായിരത്തിന്റേത് ഉള്‍പ്പെടെയുള്ള നോട്ടുകള്‍ മാറ്റി നല്‍കാന്‍ ബാങ്കുകള്‍ക്കു കഴിഞ്ഞിരുന്നില്ല. രണ്ടായിരത്തിന്റെയും, ഇരുന്നൂറിന്റെയും, പുതിയ അഞ്ഞൂറിന്റെയും, നോട്ടുകള്‍ മാറ്റിനല്‍കാന്‍ കഴിയാത്തത് വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. നോട്ടു നിരോധനത്തിനു ശേഷം പുറത്തിറക്കിയ പത്ത്, ഇരുപത്, അന്‍പത്, നൂറ് നോട്ടുകളും മാറ്റി നല്‍കാനായിരുന്നില്ല.

കീറിയതോ മുഷിഞ്ഞതോ ആയ നോട്ടുകള്‍ ബാങ്കുകള്‍ മാറ്റി നല്‍കാത്തതിനാല്‍ ഒട്ടേറെ പേരാണ് പരാതി ഉന്നയിച്ചത്. ബാങ്കുകളില്‍ പരാതിയുമായി എത്തുമ്പോള്‍ ആര്‍ബിഐ ചട്ടങ്ങളില്‍ മാറ്റം വരുത്താതെ ഒന്നും ചെയ്യാനാവില്ലെന്നായിരുന്നു ഉദ്യോഗസ്ഥര്‍ വിശദീകരിച്ചിരുന്നത്.

Top