ഔറംഗബാദ്: ജാട്ട് സമുദായം നടത്തുന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ രണ്ട് ട്രെയിനുകള്‍ റദ്ദാക്കി.
നിസാമുദ്ദീന്‍കോട്ട എക്‌സ്പ്രസ്, കോട്ടാ പാറ്റ്‌ന എക്‌സ്പ്രസ് എന്നിവ ശനിയാഴ്ച റദ്ദാക്കുകയും രണ്ട് ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തു.
ഒ ബി സി സംവരണം ആവശ്യപ്പെട്ടാണ് ഭരത്പുര്‍, ധോല്‍പുര്‍ ജില്ലകളിലെ ജാട്ട് വിഭാഗക്കാര്‍ പ്രക്ഷോഭം ആരംഭിച്ചത്.
റെയില്‍വേ ട്രാക്കുകള്‍ കയ്യേറി വ്യാഴാഴ്ച രാത്രി വൈകിയാണ് കോണ്‍ഗ്രസ് എം എല്‍ എ വിശ്വേന്ദ്ര സിങ്ങിന്റെ നേതൃത്വത്തില്‍ സമരക്കാര്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയത്.
ഇരു ജില്ലകളിലെയും ജാട്ട് സമുദായക്കാര്‍ക്ക് ഒ ബി സി പദവി നല്‍കുന്നത് സംബന്ധിച്ച് സംസ്ഥാന ഒ ബി സി കമീഷന്‍ ചെയര്‍മാന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇതിനുശേഷം ചേര്‍ന്ന മഹാപഞ്ചായത്തിലാണ് പ്രക്ഷോഭത്തിലേക്ക് ഇറങ്ങാന്‍ ജാട്ടുകള്‍ തീരുമാനിച്ചത്.
സംവരണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെങ്കില്‍ അക്കാര്യം രേഖാമൂലം എഴുതി നല്‍കണം. 2015 ആഗസ്ത് മുതല്‍ തങ്ങള്‍ സംവരണം ആവശ്യപ്പെടുന്നുവെങ്കിലും ഇതുവരെ നടപ്പായില്ലെന്നും എം എല്‍ എ പറഞ്ഞു.