ലണ്ടന്‍: ബ്രിട്ടണില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 26ന് ഏട്ട് ഇന്ത്യക്കാര്‍ മരിക്കാനിടയായ റോഡപകടത്തിന്റെ കാരണക്കാരായ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് യു.കെ കോടതി തടവുശിക്ഷ വിധിച്ചു.
പോളണ്ട് സ്വദേശി റിസാര്‍ഡ് മസിയേറാ(31) ബ്രിട്ടീഷ് പൗരന്‍ ഡേവിഡ് വാഗ്‌സ്റ്റാഫ്(51)എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. മസിയേറാക്ക് 14 വര്‍ഷവും വാഗ്‌സ്റ്റാഫിന് മൂന്നര വര്‍ഷവുമാണ് ശിക്ഷ . വാഹനമോടിക്കുന്നതില്‍ നിന്നും ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
നോട്ടിംഗ്ഹാം മലയാളി സമൂഹത്തിലെ അംഗങ്ങളും അവരുടെ ബന്ധുക്കളുമാണ് അപകടത്തില്‍ പെട്ടത്. ഇവരില്‍ മിക്കവരും വിപ്രോയിലെ ഐ.ടി ജീവനക്കാരായിരുന്നു.