ബെംഗളൂരു: കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കര്‍ണ്ണാടക സര്‍ക്കാര്‍. കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി.
കേരളത്തില്‍ നിന്ന് എത്തുന്ന വിദ്യാര്‍ത്ഥികള്‍ പതിനാറാം ദിവസം വീണ്ടും പരിശോധന നടത്തണം. അതിര്‍ത്തി ജില്ലകളിലെ ദേശീയ പാതകളില്‍ നിരീക്ഷണ സംവിധാനവും ഒരുക്കും.
കോളജുകളില്‍ കൂട്ടംകൂടുന്നതിനും പരിപാടികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒമിക്രോണ്‍ വകഭേദം കര്‍ണാടകയില്‍ ഇല്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ബെംഗളൂരുവിലെത്തിയ ആഫ്രിക്കന്‍ സ്വദേശികള്‍ക്ക് പുതിയ വകഭേദമില്ലെന്ന് സ്ഥിരീകരിച്ചു. ഈ മാസം 20 നാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍, ഒമ്രികോണ്‍ വകഭേദമല്ലെന്ന് പരിശോധനയില്‍ വ്യക്തമായി.