ഒരു ഫോണില്‍ രണ്ട് വാട്‌സ്ആപ്പ്; വെവ്വേറെ പ്രൈവസി സെറ്റിങ്സും, നോട്ടിഫിക്കേഷന്‍ സെറ്റിങ്സും

ന്നിലധികം ഫോണ്‍ നമ്പരുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഉപയോഗപ്രദമായ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. നിലവില്‍ ഒന്നിലധികം വാട്ട്‌സാപ്പുള്ളവര്‍ ക്ലോണ്‍ ആപ്പ് എടുക്കുകയോ അല്ലെങ്കില് ബിസിനസ് വാട്ട്‌സാപ്പിനെ ആശ്രയിക്കുകയോ ആണ് പതിവ്. എന്നാല്‍ പുതിയ ഫീച്ചര്‍ വരുന്നതോടെ ഉപയോക്താക്കള്‍ക്ക് ഒരേ ആപ്പിലൂടെ വ്യത്യസ്ത അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യാം. ആപ്പിലൂടെ ഇനി ഒന്നിലധികം അക്കൗണ്ടുകള്‍ ഒരേ സമയം ലോഗിന്‍ ചെയ്യാം. ടെലഗ്രാമില്‍ ഇതിനകം ഈ ഫീച്ചര്‍ ലഭ്യമായി തുടങ്ങി.

സൗകര്യം ലഭിക്കുന്നതിനായി ഡ്യുവല്‍ സിം സൗകര്യമുള്ള ഫോണില്‍ രണ്ട് സിംകാര്‍ഡ് കണക്ഷനുകള്‍ ആവശ്യമാണ്. എന്നിട്ട് വാട്ട്‌സാപ്പ് സെറ്റിങ്സ് ഓപ്പണ്‍ ചെയ്യുക. നിങ്ങളുടെ പേരിന് നേരെയുള്ള ചെറിയ ആരോ (Arrow) ടാപ്പ് ചെയ്യുക. ‘ആഡ് അക്കൗണ്ട്’ തിരഞ്ഞെടുക്കുക. രണ്ടാമത്തെ മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്ത് വെരിഫിക്കേഷന്‍ പ്രോസസ് പൂര്‍ത്തീകരിക്കുക. പുതിയ അക്കൗണ്ട് ചേര്‍ക്കപ്പെടും. പേരിന് നേരെയുള്ള ആരോ മാര്‍ക്ക് ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് അക്കൗണ്ടുകള്‍ മാറ്റി ഉപയോഗിക്കാം. ഓര്‍ക്കുക രണ്ട് അക്കൗണ്ടുകള്‍ക്കും വെവ്വേറെ പ്രൈവസി സെറ്റിങ്സും നോട്ടിഫിക്കേഷന്‍ സെറ്റിങ്സും ആയിരിക്കും. നിലവില്‍ വാട്ട്‌സാപ്പിന്റെ ബീറ്റാ പതിപ്പുകളിലും സ്റ്റേബിള്‍ വേര്‍ഷനിവും ഈ അപ്ഡേറ്റുകള്‍ ലഭ്യമാണ്.

ഡ്യുവല്‍ സിം ഫോണുകള്‍ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം താരതമ്യേനെ ഇന്ത്യന്‍ വിപണികളില്‍ കൂടുതലാണ്. അതിനാല്‍ ഇതുപോലുള്ള സവിശേഷതകള്‍ അത്യവശ്യമാണ്. അതേ സമയം രണ്ട് അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ രണ്ട് സിമ്മും ആക്ടീവായിരിക്കണം എന്നാണ് മെറ്റ പറയുന്നത്. വാട്ട്സ്ആപ്പ് ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പില്‍ നേരത്തെ മള്‍ട്ടി അക്കൌണ്ട് സപ്പോര്‍ട്ട് ലഭിച്ചിരുന്നു.

Top