കൊല്‍ക്കത്ത: ബംഗാളില്‍ രണ്ടു സ്ത്രീകളുടെ തലയില്ലാ മൃതദേഹം കണ്ടെത്തി. നരബലിയെന്നു പ്രഥാമിക നിഗമനം.
ശനിയാഴ്ച രാവിലെ തമ്‌ലുക് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് 18 വയസുതോന്നിക്കുന്ന സ്ത്രീയുടെ ഉടല്‍ കണ്ടെത്തുകയായിരുന്നു. രണ്ടുമണിക്കൂറിനു ശേഷം 60 കിലോമീറ്റര്‍ അകലെയുള്ള നന്ദിഗ്രാമില്‍ അടുത്ത മൃതദേഹവും കണ്ടെത്തി.
കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പൂക്കളും ചന്ദനത്തിരികളും കുങ്കുമവുമെല്ലാം ഇരുശരീരങ്ങളിലും കാണപ്പെട്ടിരുന്നു. ഇതാണ് നരബലിയെന്ന് സംശയിക്കാന്‍ കാരണം.
48 മണിക്കൂറിനു മുമ്പ് മരണം സംഭവിച്ചതായാണ് പോലീസിന്റെ പ്രാഥമിക പരിശോധനയില്‍ പറയുന്നത്. മൃതദേഹത്തിന്റെ തലകള്‍ കണ്ടെത്താനും ഒരേ സ്ഥലത്താണോ കൊലപാതകം നടന്നതെന്നുമുള്ള അന്വേഷണത്തിലാണ് പോലീസ്.