ഗുജറാത്തിലെ ഫാക്ടറിയില്‍ സ്ഫോടനത്തില്‍ രണ്ട് തൊഴിലാളികള്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

ഗുജറാത്ത്: ഗുജറാത്തിലെ താപി ജില്ലയില്‍ പുതുതായി നിര്‍മ്മിച്ച ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം. സംഭവത്തില്‍ രണ്ട് തൊഴിലാളികള്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഫാക്ടറിയുടെ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കെയാണ് സ്‌ഫോടനം ഉണ്ടായത്.

സംഭവത്തില്‍ രണ്ട് തൊഴിലാളികള്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. വിര്‍പോര്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഫ്രൂട്ട് ജ്യൂസ് യൂണിറ്റില്‍ വൈകുന്നേരം 4.30 ഓടെയാണ് സംഭവം നടന്നതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അഞ്ച് തൊഴിലാളികള്‍ ചേര്‍ന്ന് ഫാക്ടറിയില്‍ യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതിനിടെ യന്ത്രത്തിന്റെ ഒരു ഭാഗമാണ് പൊട്ടിത്തെറിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

‘രണ്ട് തൊഴിലാളികള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു, മറ്റ് മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു, പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,’ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൊട്ടിത്തെറിയുടെ തീവ്രതയില്‍ യന്ത്രഭാഗം മീറ്ററുകളോളം തെറിച്ച് റോഡിന് കുറുകെയുള്ള കൃഷിയിടത്തില്‍ പതിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

Top