യുപിയില്‍ രണ്ട് വയസ്സുകാരി ബലാത്സംഗത്തിനിരയായി; പതിനാലുകാരന്‍ അറസ്റ്റില്‍

8-month-old-raped

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ രണ്ട് വയസ്സുകാരിയെ 14 വയസ്സുകാരന്‍ ബലാത്സംഗം ചെയ്തു. പെണ്‍കുഞ്ഞ് ഇപ്പോള്‍ ദില്ലിയിലെ ജിടിബി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും ടെറസ്സില്‍ കളിക്കുന്ന സമയത്താണ് പതിനാലുകാരന്‍ പെണ്‍കുഞ്ഞിനെ ബലാത്സംഗത്തിനിരയാക്കിയതെന്ന് പൊലീസ് വ്യക്തമാക്കിയതായി പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവം നടക്കുമ്പോള്‍ കുഞ്ഞിന്റെ അമ്മ വീടിന്റെ താഴത്തെ നിലയിലുണ്ടായിരുന്നു. പെണ്‍കുഞ്ഞിന്റെ ഉറക്കെയുള്ള കരച്ചില്‍ കേട്ട് അമ്മയും മുത്തച്ഛനും ടെറസിലേക്ക് ഓടിയെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. ആണ്‍കുട്ടി അപ്പോള്‍ത്തന്നെ അവിടെ നിന്നും ഓടിപ്പോയിരുന്നു. സംഭവത്തില്‍ പ്രതിയായ പതിനാലുകാരനെ പിടികൂടി.

 

Top