കൊല്‍ക്കത്ത : കൊല്‍ക്കത്തയില്‍ രണ്ട് വയസുകാരനെ പീഡിപ്പിച്ചതായി പരാതി. കൊല്‍ക്കത്ത ഡയമണ്ട് ഹാര്‍ബര്‍ മേഖലയിലെ പ്ലേസ്‌കൂളിലെ കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. കുട്ടിയുടെ അച്ഛന്റെ പരാതിയെ തുടര്‍ന്ന് പോസ്‌കോ നിയമ പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ജൂണ്‍ 2ന് കുട്ടിയെ സ്‌കൂളില്‍ നിന്നും കൊണ്ടുവരുന്നതിനായി പോയ അമ്മ കുട്ടി നിര്‍ത്താതെ ഇരുന്ന് കരയുന്നതാണ് കണ്ടത്. വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി പരിശോധിച്ചപ്പോള്‍ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ നിന്നും രക്തം വരുന്നുണ്ടായിരുന്നു എന്ന് പരാതിയില്‍ പറയുന്നുണ്ട്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്നും കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. തന്റെ മകന്റെ അവസ്ഥ കണ്ട് ഡോക്ടര്‍പോലും അത്ഭുതപ്പെട്ടു പോയതായും അദ്ദേഹം അറിയിച്ചു.
സ്‌കൂളിലെ സി സി ടി വി ക്യാമറ ഫുട്ടേജ് പ്രിന്‍സിപ്പിളിനോട് ചോദിച്ചെങ്കിലും അത് പ്രവര്‍ത്തനരഹിതമാണെന്നായിരുന്നു മറുപടിയെന്നും കുട്ടിയുടെ അച്ഛന്‍ വ്യക്തമാക്കി. സംഭവത്തെ കുറിച്ച് സ്‌കൂള്‍ അധികൃതര്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.