പത്തനംതിട്ട : അടൂരില്‍ 16 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ പൊലീസ് പിടിയില്‍. കൊല്ലം ഭരണിക്കാവ് സ്വദേശികളായ നിഖില്‍, (20)ഹരി നാരായണന്‍ (23) എന്നിവരാണ് പിടിയിലായത്.
സ്‌കൂള്‍ വിട്ട് മടങ്ങിയ വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് നിഖില്‍ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. നിഖിലിന് സഹായം നല്‍കിയതിനാണ് ഹരി നാരായണന്‍ പിടിയിലായത്.