പറന്നുയരുന്നതിനിടെ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ടയര്‍ പൊട്ടി

ചെന്നൈ: 199 യാത്രക്കാരുമായി പറന്നുയരുന്നതിനിടെ ചെന്നൈയില്‍ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ടയര്‍ പൊട്ടി. സംഭവത്തെ തുടര്‍ന്നു വിമാനം അടിയന്തരമായി തിരിച്ചിറക്കി.ഇന്നുച്ചയ്ക്കായിരുന്നു സംഭവം.ബോയിംഗ് 737 വിമാനത്തിന്റെ ടയറാണ് ടേക്കോഫിനിടെ പൊട്ടിയത്.

ടയര്‍ പൊട്ടിയതിനെ തുടര്‍ന്നു വിമാനം റണ്‍വേയ്ക്കു സമീപം കുടുങ്ങിയതോടെ വിമാനത്താളത്തിന്റെ പ്രവര്‍ത്തനം വൈകിട്ട് ആറ് വരെ തടസപ്പെട്ടിരുന്നു.

സംഭവത്തെ തുടര്‍ന്നു പ്രധാന റണ്‍വേ അടച്ചിരുന്നു. ഇതുമൂലം നിരവധി സര്‍വീസുകളാണ് പ്രതിസന്ധിയിലായത്. വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും സുരക്ഷിതരാണ് സ്‌പൈസ് ജെറ്റ് അധികൃതര്‍ അറിയിച്ചു.

Top