ലണ്ടന്‍: ബ്രിട്ടനിൽ ഒരു തവണ മാത്രം ഉപയോഗിച്ചതിന് ശേഷം കളയുന്ന കപ്പുകള്‍ക്ക് അധിക നികുതി ഏർപ്പെടുത്താനൊരുങ്ങുന്നു. കപ്പുകള്‍ക്ക് അധികനികുതി ഏര്‍പ്പെടുത്തുകയോ നിരോധിക്കുകയോ ചെയ്യാനുള്ള പദ്ധതിയാണ് ബ്രിട്ടീഷ് ഭരണകൂടം നടപ്പാക്കുന്നത്.
ഇത്തരത്തിൽ വര്‍ഷം തോറും ബ്രിട്ടനില്‍ രണ്ടരലക്ഷം കോടി പ്ലാസ്റ്റിക്ക് കപ്പുകള്‍ ഉപയോഗിക്കുന്നു എന്നാണ് കണക്ക്. എന്നാൽ പുനരുപയോഗിക്കുന്നത് 400-ല്‍ ഒന്നുമാത്രവുമാണ്. ഇതിൽ മാറ്റം വരുത്തുന്നതിനാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.
പരിസ്ഥിതി പരിശോധനാ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം ഇത്തരം കപ്പുകള്‍ക്ക് 0.28 യൂറോ (ഏകദേശം 22 രൂപ) നികുതി ഈടാക്കാനാണ് പദ്ധതി. പുനരുപയോഗിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് ഇതിലൂടെ ലഭിക്കുന്ന പണം ഉപയോഗിക്കും. 2023-ഓടെ എല്ലാ ഗ്ലാസുകളും പുനരുപയോഗിക്കാന്‍ സാധിച്ചില്ലെങ്കില്‍ നിരോധനത്തിലേക്ക് കടക്കാമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.