U.N. Adopts New Sanctions Against North Korea

ജനീവ: ഉത്തരകൊറിയക്ക് മേല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തി ഐക്യരാഷ്ട്രസഭ. ഉപരോധ പ്രമേയം സുരക്ഷാ സമിതി അംഗീകരിച്ചു. ഇതോടെ ഉത്തരകൊറിയയെ ലോകരാജ്യങ്ങളില്‍ നിന്നും ഒറ്റപ്പെടുത്തി.

കടുത്ത ഉപരോധം വരുന്നതോടെ ഉത്തര കൊറിയയുടെ സാമ്പത്തിക മേഖല തിരിച്ചടി നേരിടുമെന്ന് കണക്ക് കൂട്ടുന്നു. ആണവ,മിസൈല്‍ പരീക്ഷണങ്ങള്‍ക്ക് ആവശ്യമായ വസ്തുക്കള്‍, വിമാന ഇന്ധനം ഉള്‍പ്പെടെയുള്ളവ ഉത്തര കൊറിയയിലേക്ക് കയറ്റുമതി ചെയ്യുന്നത് പൂര്‍ണമായി നിരോധിച്ചു. ആയുധങ്ങള്‍ വില്‍ക്കുന്നതും തടയും.

വിദേശ രാജ്യങ്ങളുമായി നടത്തുന്ന സൈനിക സഹകരണം അവസാനിപ്പിക്കും. മിസൈല്‍,ആണവ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും. കൂടാതെ ഉത്തര കൊറിയയില്‍ നിന്ന് വരുന്നതും പോകുന്നതുമായ ചരക്കുകള്‍ കര്‍ശന സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമാകും.

16 ഉത്തര കൊറിയന്‍ പൗരന്‍മാരെയും 12 സ്ഥാപനങ്ങളെയും കരിമ്പട്ടിയില്‍ ഉള്‍പ്പെടുത്തി. യുഎന്‍ നടപടി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ സ്വാഗതം ചെയ്തു. ലോക രാജ്യങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് ഉത്തര കൊറിയ ആണവ പരീക്ഷണവും ഭൗമ നിരീക്ഷണ ഉപഗ്രഹ വിക്ഷേപണവും നടത്തിയിരുന്നു

ബാലസ്റ്റിക് മിസൈല്‍ വികസിപ്പിക്കാനുള്ള ഉത്തര കൊറിയയുടെ നീക്കത്തിന്റെ ഭാഗമായാണ് ഉപഗ്രഹ വിക്ഷേപണമെന്ന് നയതന്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.

Top