U.N. Will Send Monitors to Aleppo

യുണൈറ്റഡ് നേഷന്‍സ്: സിറിയയിലെ അലപ്പോയില്‍നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ സംഘം നിരീക്ഷിക്കും.

ഇതുസംബന്ധിച്ച പ്രമേയം യുഎന്നില്‍ പാസാക്കി. ജനങ്ങളെ സുരക്ഷിതരായി ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഫ്രാന്‍സാണ് കൊണ്ടുവന്നത്.

സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നത് അടക്കമുള്ള ആവശ്യങ്ങളാണ് പ്രമേയത്തിലുള്ളത്. 20,000 ത്തോളം പേരെ അലപ്പോയില്‍നിന്ന് ഒഴിപ്പിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ 7,000 ത്തോളം പേര്‍ ഇനിയും അവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്. ഭക്ഷണവും മരുന്നു അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്ത അവസ്ഥയിലാണ് നിരവധിപേര്‍ അലപ്പോയില്‍ കുടുങ്ങിയിട്ടുള്ളത്.

അലപ്പോയ്ക്ക് പുറമെ വിമതരുടെ ആക്രമണം രൂക്ഷമായ ഇഡ്‌ലിബ് പ്രവിശ്യയില്‍നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നുണ്ട്. യൂണിസെഫ് കേന്ദ്രത്തിലുള്ള 47 കുട്ടികളെ അടക്കം 4500 ഓളം പേരെ കഴിഞ്ഞ ദിവസങ്ങളില്‍ അലപ്പോയില്‍നിന്ന് ഒഴിപ്പിച്ചിരുന്നു.

പരിക്കും നിര്‍ജലീകരണവും മൂലം അവശ നിലയിലായ കുട്ടികള്‍ അടക്കമുള്ളവരെയാണ് കഴിഞ്ഞ ദിവസം മോചിപ്പിച്ചത്.

Top