യുപിയിലും ഉത്തരാഖണ്ഡിലും കനത്ത മഴ; 73 മരണം

rainn

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കനത്ത നാശം വിതച്ച് പൊടിക്കാറ്റും മഴയും; മരണസംഖ്യ 73 ആയി ഉയര്‍ന്നു. നൂറിലധികം പേര്‍ക്കു പരുക്കേറ്റു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണു കൂടുതല്‍ നാശനഷ്ടം. പഞ്ചാബ്, ഹരിയാന, ഡല്‍ഹി സംസ്ഥാനങ്ങളെയും ദുരിതം ബാധിച്ചു.പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ നാലു ജില്ലകളിലായി 42 പേര്‍ മരിച്ചെന്നാണു റിപ്പോര്‍ട്ട്. ആഗ്രയില്‍ 36 പേരും ബിജ്‌നോറില്‍ മൂന്നും സഹരന്‍പുരില്‍ രണ്ടും ബറേലിയില്‍ ഒരാളും മരിച്ചു.

സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അദ്ദേഹത്തിന്റെ പിറന്നാള്‍ ആഘോഷം ഒഴിവാക്കി. കനത്ത കാറ്റും മഴയും ഡല്‍ഹിയെയും ബാധിച്ചു. രണ്ട് ആഭ്യന്തര സര്‍വീസുകള്‍ ഉള്‍പ്പെടെ ഡല്‍ഹിയില്‍നിന്നുള്ള 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.

ഉത്തര്‍പ്രദേശില്‍ ബുധനാഴ്ച രാത്രിയില്‍ വലിയ തോതില്‍ ഇടിയും മിന്നലും കൊടുങ്കാറ്റുമുണ്ടായതായി സര്‍ക്കാര്‍ അറിയിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി. ഉത്തരാഖണ്ഡിലും കനത്ത മഴയാണ്. മണ്ണും കല്ലും മറ്റും അടിഞ്ഞുകൂടു പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു.

Top