വാഷിങ്ടന്‍: കോവിഡ് ബാധിതര്‍ക്ക് അടിയന്തര സാഹചര്യത്തില്‍ നല്‍കാനുള്ള രണ്ടാമത്തെ മരുന്നിന് അനുമതി നല്കി യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (എഫ്ഡിഎ). കോവിഡ് ബാധിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കിയത് ഈ ആന്റിബോഡി മരുന്നായിരുന്നു. റീജനറോണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ആണ് മരുന്ന് വികസിപ്പിച്ചത്.
കോവിഡ് ചെറിയ തോതില്‍ തൊട്ട് മിതമായി വരെ ബാധിച്ചവര്‍ക്ക് ആശുപത്രിവാസം ഒഴിവാക്കാനും സ്ഥിതി മോശമാകാതിരിക്കാനുമാണ് ഈ മരുന്ന് നല്‍കുന്നത്. ഒരു തവണയാണ് നല്‍കുക. മുതിര്‍ന്നവരിലും 12 വയസ്സിനു മുകളിലുള്ള കുട്ടികളിലും ഇവ ഉപയോഗിക്കുന്നതിനാണ് അനുമതി. കുറഞ്ഞത് 40 കിലോയില്‍ അധികം ഭാരമുള്ളവരായിരിക്കണം.
അടിയന്തര ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുമതി നല്‍കിയെങ്കിലും മരുന്നിന്റെ സുരക്ഷയെക്കുറിച്ചും ഫലത്തെക്കുറിച്ചും പരിശോധനകള്‍ ഇപ്പോഴും നടക്കുന്നുണ്ട്.