ബെയ്ജിങ്ങ് : സാമ്പത്തിക രംഗത്ത് അമേരിക്കയുമായി ചൈന ഉടമ്പടിയിലെത്തുമെന്ന് ചൈനീസ് ബാങ്കിങ് മേധാവി ഗുവോ ഷുക്വിങ്. എന്നാല്‍ ഈ ഉടമ്പടിയിലൂടെ തര്‍ക്കം അവസാനിപ്പിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചൈനീസ് പാര്‍ലമെന്റിന്റെ വാര്‍ഷിക സമ്മേളനത്തിലാണ് ചൈനീസ് ബാങ്കിങ് ആന്റ് ഇന്‍ഷൂറന്‍സ് റെഗുലേറ്ററി കമ്മീഷന്‍ തലവന്‍ ഗുവോ ഷുക്വിങിന്റെ പ്രഖ്യാപനം. ചൈനീസ് സാമ്പത്തികകാര്യ മന്ത്രി സോങ് ഷാന്‍ അമേരിക്കയുമായി നടത്തിയ കൂടിക്കാഴ്ചക്കൊടുവിലാണ് ബാങ്കിങ് മേധാവിയുടെ വെളിപ്പെടുത്തല്‍.
ഇരു രാജ്യങ്ങളും തമ്മില്‍ തുടരുന്ന വാണിജ്യ തര്‍ക്കം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇതിനായി രണ്ടുകൂട്ടരുടെയും സമവായ ശ്രമങ്ങള്‍ തുടരുകയാണെന്ന് സാമ്പത്തിക കാര്യ മന്ത്രി സോങ് ഷാന്‍ പറഞ്ഞു. അമേരിക്കയുമായുള്ള വാണിജ്യ ചര്‍ച്ചകള്‍ ബുദ്ധിമുട്ടേറിയതാണെന്നും മന്ത്രി വ്യക്തമാക്കി.