മത്സരത്തിനിടെ വസ്ത്രം അഴിച്ച താരത്തിനെതിരെ നടപടി ; പ്രതിഷേധം ശക്തം

ന്യൂയോര്‍ക്ക്: യു എസ് ഓപ്പണ്‍ മത്സരത്തിനിടെ വസ്ത്രം അഴിച്ച വനിതാ താരത്തിനെതിരെ നടപടിയെടുത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. യുഎസ് ഓപ്പണില്‍ കോര്‍ട്ടില്‍ വെച്ച് വസ്ത്രം മാറ്റിയ ഫ്രഞ്ച് വനിതാ താരം ആലിസി കോര്‍ണെക്കെതിരായ നടപടിയാണ് വിവാദത്തില്‍ പെട്ടിരിക്കുന്നത്. ലോക 31ാം താരമാണ് ആലിസി.

ആലിസിനെതിരായ യുഎസ് ഓപ്പണിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് വനിതാ ടെന്നീസ് അസോസിയേഷന്‍ വ്യക്തമാക്കി. കോര്‍ട്ടില്‍ വെച്ച് വസ്ത്രം മാറുന്നതുമായി ബന്ധപ്പെട്ട് നിയമങ്ങളൊന്നുമില്ലെന്നും ആലിസി തെറ്റൊന്നും ചെയ്തിട്ടില്ലെന്നും വനിതാ ടെന്നീസ് അസോസിയേഷന്‍ അറിയിച്ചു.

alize

സ്വീഡന്റെ ജൊഹാന ലാര്‍സണെതിരായ മത്സരത്തിലായിരുന്നു വിവാദമായ സംഭവം. ചൂട് കൂടിയ കാലാവസ്ഥ ആയതിനാല്‍ കളിക്കിടെ ബ്രേക്ക് എടുത്ത് തിരികെ വരുന്നതിനിടെ ഫ്രഞ്ച് താരമായ ആലിസ് കോര്‍നെറ്റ് വസ്ത്രം അഴിക്കുകയായിരുന്നു.വസ്ത്രം തിരിച്ചിട്ടിരിക്കുന്നു എന്ന് മനസിലാക്കിയ ആലിസി മത്സരത്തിന്റെ ഇടവേളയില്‍ ഊരി ശരിയാക്കുകയായിരുന്നു.

സംഭവം ശ്രദ്ധയില്‍പ്പെട്ട ചെയര്‍ അംപയര്‍ താരത്തിന് മുന്നറിയിപ്പ് നല്‍കി. ഇതിരെയാണ് വനിതാ ടെന്നീസ് അസോസിയേഷന്‍ കടുത്ത ഭാഷയില്‍ രംഗത്തെത്തിയത്. അച്ചടക്ക നടപടിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്.

കഴിഞ്ഞ ദിവസം ഇതിഹാസ താരം സെറീന വില്യംസണിന്റെ ക്യാറ്റ് സ്യൂട്ടിനെതിരെയും നടപടിയുണ്ടായിരുന്നു. ഇതും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു. വനിതാ താരങ്ങളോട് വിവേചനം കാണിക്കുന്നുവെന്നാണ് ആരോപണം. അതേസമയം സെറീനയ്ക്ക് ഫ്രഞ്ച് ഓപ്പണില്‍ തന്റെ ക്യാറ്റ് സ്യൂട്ട് ധരിക്കുന്നതില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Top