വാഷിംഗ്ടണ്‍: സിറിയന്‍ സര്‍ക്കാരില്‍ നിന്ന് പിടിച്ചെടുത്ത സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐ.എസ്) പാസ്‌പോര്‍ട്ടുകള്‍ നിര്‍മിക്കാനിടയുണ്ടെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി. ഇത്തരം വ്യാജ പാസ്‌പോര്‍ട്ടുകളും രേഖകളും ഉപയോഗിച്ച് തീവ്രവാദികള്‍ എത്താനിടയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അമേരിക്കന്‍ ആഭ്യന്തര മന്ത്രാലയ വക്താവ് ജോണ്‍ കിര്‍ബി അറിയിച്ചു.
സിറിയന്‍ സര്‍ക്കാരില്‍ നിന്ന് പാസ്‌പോര്‍ട്ട് പ്രിന്റിംഗ് മെഷീനുകളും പാസ്‌പോര്‍ട്ട് ബുക്കുകളും ഐ.എസ് തട്ടിയെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സിറിയന്‍ പൗരന്മാരെക്കുറിച്ചുള്ള വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങള്‍ പലതും ഐ.എസ് നിയന്ത്രണത്തിലാണെന്നും ഇവ ഉപയോഗിച്ച് വ്യാജ രേഖകള്‍ നിര്‍മിക്കാനിടയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.