പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിയെ അഭിനന്ദിച്ച് യു.എസ് പ്രതിനിധി ജോണ്‍ കെറി

രിസ്ഥിതി പ്രവര്‍ത്തക ദിശ രവിയെ അഭിനന്ദിച്ച് അമേരിക്കന്‍ പ്രതിനിധി ജോണ്‍ കെറി. ദിശ രവിയെ പോലുള്ളവരുടെ പരിസ്ഥിതി സംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങളെ സ്വാ?ഗതം ചെയ്യുന്നതായി കാലാവസ്ഥ വ്യതിയാനത്തിനായുള്ള പ്രത്യേക അമേരിക്കന്‍ പ്രതിനിധി ജോണ്‍ കെറി പറഞ്ഞു.

പരിസ്ഥിതി പോരാട്ടങ്ങളില്‍ വര്‍ധിച്ചു വരുന്ന യുവതയുടെ പങ്കും, ഭരണകൂടത്തിന്റെ സമീപനത്തെ കുറിച്ചും സംസാരിക്കുകയായിരുന്നു ജോണ്‍ കെറി. മനുഷ്യാവകാശം അമേരിക്കയില്‍ നിര്‍ണായകമായ ഘടകമാണ്. യുവാക്കളാണ് പരിസ്ഥിതി സംരക്ഷത്തിനായി പ്രധാനമായും മുന്നിട്ടിറങ്ങുന്നത്.

മുതിര്‍ന്നവരെ ഇതിന് പ്രേരിപ്പിക്കുന്നതും പുതിയ തലമുറ തന്നെ. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായ പ്രധാനവിഷയമായിരുന്നു പരിസ്ഥിതി സമരങ്ങളെന്നും കെറി മാധ്യമങ്ങളോട് പറഞ്ഞു. നാല് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിലാണ് ജോണ്‍ കെറി.

കര്‍ഷക സമരത്തില്‍ രാജ്യാന്തര ?ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് 22 കാരിയായ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിയെ കഴിഞ്ഞ ഫെബ്രുവരിയിലാണ് ബം?ഗളൂരുവിലെ വസതിയില്‍ വെച്ച് അറസ്റ്റ് ചെയ്യുന്നത്. വലിയ തരത്തില്‍ ചര്‍ച്ചയായ ദിശ രവി വിവാദത്തില്‍ പിന്നീട് തെളിവില്ലെന്ന് കോടതി കണ്ടെത്തുകയും, ദിശയെ വെറുതെ വിടുകയുമായിരുന്നു.

 

Top