ബാഗ്ദാദ്: ഐഎസിനെ നേരിടാന്‍ 560 സൈനികരെക്കൂടി യുഎസ് ഇറാക്കിലേക്കു അയച്ചു. പ്രത്യേകം പരിശീലനം ലഭിച്ചവരും ഉപദേശക സമിതി അംഗങ്ങളുമായി ഏകദേശം 4,650 ഓളം യുഎസ് പൗരന്‍മാരാണു ഇറാക്കിലുള്ളത്.
എന്‍ജിനിയര്‍മാരും ലോജിസ്റ്റിക്ക് വിദഗ്ദ്ധരുമടങ്ങുന്ന സംഘത്തെയാണു ഇറാക്കിലേക്കു അയക്കുന്നത്. ഐഎസിന്റെ ശക്തികേന്ദ്രമായ മുസോള്‍ പിടിച്ചെടുക്കുന്നതിനു ഇറാക്ക് സൈന്യത്തെ സഹായിക്കുന്നതിനുവേണ്ടിയാണു പട്ടാളക്കാരെ അയക്കുന്നതെന്നു യുഎസ് പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടര്‍ പറഞ്ഞു.
ബാഗ്ദാദില്‍ നടത്തിയ അപ്രതീക്ഷിത സന്ദര്‍ശനത്തിലാണു കാര്‍ട്ടര്‍ പുതിയ തീരുമാനം പ്രഖ്യാപിച്ചത്. യുഎസ് സൈന്യത്തിന്റെ സഹായത്തോടെ കഴിഞ്ഞ ശനിയാഴ്ച ക്യുയാര എയര്‍ബെയ്‌സ് ഇറാക്ക് സേന പിടിച്ചെടുത്തിരുന്നു.