വാഷിംഗ്ടണ്‍: കുടിയേറ്റക്കാരെ തടയാന്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ 5,200 സുരക്ഷാ ഉദ്യോഗസ്ഥരെകൂടി വിന്യസിക്കുമെന്ന് പെന്റഗണ്‍. മധ്യ അമേരിക്കയില്‍നിന്ന് യുഎസിലേക്ക് യാത്ര ചെയ്യുന്ന കുടിയേറ്റക്കാരെ തടയാനാണ് ഈ നടപടി. യുഎസിലേക്ക് കുടിയേറാനായി ആയിരക്കണക്കിന് അഭയാര്‍ഥികള്‍ സഞ്ചരിക്കുന്നതായി വിവരം ലഭിച്ചിരുന്നു. നിലവില്‍ 2,100 ദേശീയ ഗാര്‍ഡ് അംഗങ്ങള്‍ അതിര്‍ത്തിയില്‍ സുരക്ഷയ്ക്കായി ഉണ്ട്.
അനധികൃത കുടിയേറ്റക്കാരെ തടയാന്‍ അമേരിക്കന്‍ സൈന്യം കാത്തിരിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സുരക്ഷാ ഉദ്യോഗസ്ഥരെ അതിര്‍ത്തിയില്‍ വന്യസിക്കാനുള്ള തീരുമാനം പെന്റഗണ്‍ അറിയിച്ചത്.
പ്രവിശ്യകളിലെ ഇടക്കാല തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ട്രംപ് ഭരണകൂടം അതിര്‍ത്തിയിലെ കുടിയേറ്റ പ്രശ്‌നം ഇപ്പോള്‍ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്നതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.