സാമന്തയുടെ ‘യു ടേണ്‍’ വിനായക ചതുര്‍ഥി ദിനത്തില്‍ റിലീസിനെത്തും

സാമന്ത അക്കിനേനിയുടെ പുതിയ ചിത്രം യു ടേണിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം സെപ്റ്റംബര്‍ 13 വിനായക ചതുര്‍ഥി ദിനത്തില്‍ തിയേറ്ററുകളിലെത്തും. തമിഴിലും തെലുങ്കിലുമായാണ് ചിത്രം റിലീസ് ചെയ്യുന്നത്.

2016ല്‍ പുറത്തിറങ്ങിയ കന്നഡ ബ്ലോക്ബസ്റ്റര്‍ ചിത്രം യു ടേണിന്റെ റീമേക്കാണിത്. നരേന്‍, ആദി, രാഹുല്‍ രവീന്ദ്രന്‍, ഭൂമിക ചൗള എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ബാംഗ്ലൂരിലെ ഒരു സ്ഥലത്ത് സ്ഥിരമായി നടന്നു വരുന്ന അപകടങ്ങളെക്കുറിച്ചുള്ള ഒരു സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമാണ് യു ടേണ്‍. സാമന്ത ഒരു മാധ്യമപ്രവര്‍ത്തകയുടെ വേഷത്തിലാണ് എത്തുന്നത്. പവന്‍ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Top