അണ്ടര്‍ 17 ലോകകപ്പ് ; ഇന്ത്യക്കായി ബൂട്ടണിയുന്ന മണിപ്പൂര്‍ താരങ്ങള്‍ക്ക് ധനസഹായം

ഇംഫാല്‍: അണ്ടര്‍ 17 ലോകകപ്പിൽ ഇന്ത്യക്കായി ബൂട്ടണിയുന്ന മണിപ്പൂര്‍ താരങ്ങള്‍ക്ക് സംസ്ഥാന മുഖ്യമന്ത്രി അഞ്ചു ലക്ഷം രൂപ വീതം അടിയന്തിര സഹായം പ്രഖ്യാപിച്ചു.

മണിപ്പൂരി താരങ്ങളുടെ സാമ്പത്തിക പരാധീനതകള്‍ ചൂണ്ടിക്കാണിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി.

മുഖ്യമന്ത്രി എന്‍.ബിരേന്‍ സിംഗാണ് സഹായധനം പ്രഖ്യാപിച്ചത്.

മണിപ്പൂരി താരങ്ങളുടെ രക്ഷിതാക്കള്‍ക്ക് തങ്ങളുടെ മക്കളുടെ കളികാണാന്‍ ഡല്‍ഹിയില്‍ എത്തുന്നതിനും മറ്റും വലിയ സാമ്പത്തിക തടസ്സം നേരിട്ടിരുന്നു.

രക്ഷിതാക്കള്‍ക്ക് പതിനായിരം രൂപ വീതവും വിമാനത്തനുള്ള ടിക്കറ്റുകളും നല്‍കുമെന്ന് മണിപ്പൂര്‍ കായിക മന്ത്രി ലെറ്റപോ ഹോക്കിപ് പറഞ്ഞു.

ഇവരെ കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പുറത്തുവന്നതോടെ പൊതുജനങ്ങളില്‍ നിന്നും നിരവധി സഹായങ്ങള്‍ രക്ഷിതാക്കള്‍ക്ക് ലഭിക്കുന്നുണ്ട്.

സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനം പെട്ടെന്ന് തന്നെ എത്തിക്കുവാന്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗ് കര്‍ശന നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്.

Top