ഭൂട്ടാനില്‍ നടക്കുന്ന പ്രഥമ അണ്ടര്‍ 18 വനിതാ സാഫ് കപ്പ് ഫൈനലില്‍ നേപ്പാളിനെ തോല്‍പ്പിച്ച് ബംഗ്ലാദേശിന് കിരീടം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബംഗ്ലാദേശ് യുവ നിരയുടെ വിജയം. ബംഗ്ലാദേശിനായി ഒരു ഹെഡറിലൂടെ മസൂര പര്‍വിന്‍ ആണ് വിജയ ഗോള്‍ നേടിയത്. ടൂര്‍ണമെന്റില്‍ 24 ഗോളുകള്‍ അടിച്ച് കൂട്ടിയ ബംഗ്ലാദേശ് ഒരു ഗോള്‍ മാത്രമെ വഴങ്ങിയിരുന്നുള്ളൂ.
ലൂസേഴ്‌സ് ഫൈനലില്‍ ഭൂട്ടാനെ പരാജയപ്പെടുത്തിയ ഇന്ത്യ ഇന്നലെ മൂന്നാം സ്ഥാനം ഉറപ്പിച്ചിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം. കളിയുടെ 72ആം മിനുട്ടില്‍ ദേവ്‌നേത റോയ് ആണ് ഇന്ത്യക്കായി ഗോള്‍ നേടിയത്.
സെമിയില്‍ നേപ്പാളിനോട് തോറ്റ ഇന്ത്യയുടെ കിരീട പ്രതീക്ഷ നേരത്തെ അവസാനിച്ചിരുന്നു. സെമിയില്‍ പെനാള്‍ട്ടി ഷൂട്ടൗട്ടിലായിരുന്നു ഇന്ത്യയുടെ തോല്‍വി.