ദുബായ്: യു.എ.ഇയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനായ അഹമ്മദ് മന്‍സൂറിനെ 10 വര്‍ഷത്തേയ്ക്ക് ജയില്‍ ശിക്ഷയ്ക്ക് വിധിച്ചു. യു.എ.ഇയെക്കുറിച്ച് കിംവദന്തികളും നുണകളും പ്രസിദ്ധീകരിക്കുകയും ‘വിഭാഗീയ വികാരങ്ങളും വിദ്വേഷവും പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട്’ രാജ്യത്തിന്റെ പ്രശസ്തി നഷ്ടപ്പെടുത്തുന്ന മന്‍സൂര്‍ കുറ്റക്കാരനാണെന്ന് പ്രോസിക്യൂട്ടര്‍മാര്‍ വിധിയെഴുതി.
ഒരു മില്യണ്‍ ദിര്‍ഹം (270,000 ഡോളര്‍) പിഴ ചുമത്തുകയും ചെയ്തു. മന്‍സൂറിന്റെ ആശയവിനിമയ ഉപകരണങ്ങള്‍ പിടിച്ചെടുക്കാനും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അടയ്ക്കാനും ഉത്തരവിട്ടു. കഴിഞ്ഞ മാര്‍ച്ചിലാണ് മന്‍സൂര്‍ അറസ്റ്റിലായത്.