ദുബായ്: യു.എ.ഇ.യും സഹിഷ്ണുതയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളെന്ന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.
രാജ്യത്തിന്റെ ഭാവി വികസനം ഉറപ്പാക്കുന്നതിന് അനിവാര്യമായ കാര്യമാണ് സഹിഷ്ണുതയെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.
ദുബായ് വാട്ടര്‍ കനാലിന് മുകളിലൂടെ പോകുന്ന കാല്‍ നടക്കാര്‍ക്കുള്ള പാലത്തിനു ‘ടോളറന്‍സ് ബ്രിഡ്ജ്’ എന്നാണ് പേര് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാലത്തിന്റെ ചിത്രങ്ങള്‍ സഹിതമാണ് ദുബായ് ഭരണാധികാരി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
യു.എ.ഇ.യും, രാജ്യത്തെ ജനങ്ങളും ലോകത്തില്‍ ഏറ്റവും സഹിഷ്ണുതയുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.