അബുദാബി: യു.എ.ഇ പൗരന്മാര്‍ക്ക് ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. കോവിഡ് വ്യാപനവും അവധിക്കാലവും മുന്‍നിര്‍ത്തിയാണ് യാത്രാ നിയന്ത്രണമെന്ന് യു.എ.ഇ അധികൃതര്‍ വിശദീകരിച്ചു.
ഇന്ത്യക്കു പുറമെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, വിയറ്റ്‌നാം, ദക്ഷിണാഫ്രിക്ക, നൈജീരിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാണ് വിലക്കേര്‍പെടുത്തിയത്. ഈ രാജ്യങ്ങളിലുള്ളവര്‍ക്ക് യു.എ.ഇയിലേക്ക് വരാന്‍ നേരത്തെ വിലക്കേര്‍പെടുത്തിയിരുന്നു.
അവധിക്കാലത്ത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന പതിവുണ്ട് യു.എ.ഇ പൗരന്‍മാര്‍ക്ക്. ഈ രാജ്യങ്ങളില്‍ കോവിഡ് രൂക്ഷമായതിനാല്‍ പൗരന്‍മാര്‍ക്ക് സംരക്ഷണമൊരുക്കുകയെന്നതും യാത്രാവിലക്കിന് ഉദ്ദേശമുണ്ട്. അതേസമയം, നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും അടിയന്തിര ചികിത്സയ്ക്ക് പോകുന്നവര്‍ക്കും അനുമതി നേടിയ ബിസിനസുകാര്‍ക്കും യാത്ര ചെയ്യുന്നതിന് തടസമുണ്ടാകില്ല.