കോവിഡ്; ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഇന്ത്യയോട് ആവശ്യപ്പെട്ട് യുഎഇയും

ന്യൂഡല്‍ഹി: ഇന്ത്യയോട് കോവിഡ് പ്രതിരോധത്തിനായി ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്ന് ആവശ്യപ്പെട്ട് യുഎഇ. ഇതിനെ തുടര്‍ന്ന് 5.5 ദശലക്ഷം ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്നുകള്‍ ഇന്ത്യ കയറ്റി അയച്ചതായി ഡല്‍ഹിയിലെ യുഎഇ എംബസി അറിയിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ മരുന്നുകള്‍ നല്‍കാനാണ് തീരുമാനം.

അതേസമയം, മരുന്ന് നല്‍കിയ ഇന്ത്യന്‍ സര്‍ക്കാരിന് യുഎഇ എംബസി നന്ദി അറിയിച്ചു. ഇന്ത്യയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉത്പാദിപ്പിക്കുന്ന രാജ്യം. നേരത്തെ അമേരിക്ക പോലുള്ള വിദേശ രാജ്യങ്ങള്‍ക്കും ഇന്ത്യ മരുന്നുകള്‍ എത്തിച്ച് നല്‍കിയിരുന്നു.

Top